ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മഹാ സഖ്യത്തിനു തുനിഞ്ഞിറങ്ങിയ രാഹുൽ ഗാന്ധിയ്ക്കും,കോൺഗ്രസിനുമെതിരെ മായാവതി.രാഹു ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പാവപ്പെട്ടവർക്കുള്ള മിനിമം വേതനം പദ്ധതി പൊള്ളയായ വാഗ്ദാനമാണെന്നാണ് മായാവതിയുടെ ആരോപണം.ഇന്ദിരാ ഗാന്ധി വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ‘ ഗരീബി ഹഠാവോ ‘ പോലെയൊരു പൊള്ളയായ പദ്ധതിയാണ് രാഹുലും പ്രഖ്യാപിച്ചിരിക്കുന്നത്.അധികാരത്തിലേറാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകുന്നതെന്നും മായാവതി പറഞ്ഞു.മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ബിഎസ്പി ശ്രമിച്ചിരുന്നു.എന്നാൽ സീറ്റ് പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഇരുപാർട്ടികൾക്കും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ലe<br /><br />
